10:54am 08 July 2024
NEWS
സണ്ണി ലിയോണിയുടെ പുതിയചിത്രം
സൈബര്‍ ഇടങ്ങളില്‍ തരംഗമാകുന്നു
ഒരു പുതിയയുഗം എന്ന് അടിക്കുറിപ്പ്

18/03/2020  05:39 AM IST
Keralasabdam Online Desk
സണ്ണിലിയോണിയുടെ ചിത്രം
HIGHLIGHTS

എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടി വന്നതില്‍ വളരെ സങ്കടമുണ്ട്. പക്ഷെ ഇപ്പോള്‍ ഇത് അനിവാര്യമാണ്. കുട്ടികളെ മാസ്‌ക് ധരിക്കാന്‍ പരിശീലിപ്പിക്കുന്ന ആദ്യ ദിനം എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

ബോളിവുഡ് താരം സണ്ണിലിയോണിയുടെ പുതിയ ചിത്രം വൈറലാവുകയാണ്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്‌ക് ധരിച്ച് മുന്‍കരുതല്‍ എടുക്കുന്ന സണ്ണി ലിയോണിന്റേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. മാസ്‌ക് ധരിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ കുട്ടികളുടെ അവസ്ഥ ഓര്‍ത്ത് നിരാശയിലാണ് താരം. ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടി വന്നതില്‍ വളരെ സങ്കടമുണ്ട്.

പക്ഷെ ഇപ്പോള്‍ ഇത് അനിവാര്യമാണ്. കുട്ടികളെ മാസ്‌ക് ധരിക്കാന്‍ പരിശീലിപ്പിക്കുന്ന ആദ്യ ദിനം എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയലും കറുപ്പ് നിറത്തിലുള്ള മാസ്‌കുകള്‍ ധരിച്ചപ്പോള്‍ വിവിധ നിറത്തിലുള്ള മാസ്‌കുകളിലാണ് കുട്ടികളെ ചിത്രത്തില്‍ കാണാനാകുക. നാല് വയസുകാരി നിഷയും ഇരട്ടകളായ നോഹയും അഷ്ഹറും ചിത്രത്തിലുണ്ട്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA