01:38pm 05 July 2024
NEWS
'സാമ്പത്തിക പ്രശ്നം'; കൊല്ലം സ്വദേശികളായ ദമ്പതികളും മകളും ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
10/12/2023  11:59 AM IST
web desk
'സാമ്പത്തിക പ്രശ്നം'; കൊല്ലം സ്വദേശികളായ ദമ്പതികളും മകളും ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
HIGHLIGHTS

 മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ജിബി എബ്രഹാം (38), മകളായ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വെള്ളിയാഴ്ചയാണ് ഈ കുടുംബം റിസോർട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ദമ്പതികൾ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ 10 മണി കഴിഞ്ഞിട്ടും ദമ്പതികൾ മുറിയിൽ നിന്ന് വരാഞ്ഞതിനെ തുടർന്ന് ജീവനക്കാർ ഇവരെ അന്വേഷിച്ച് വന്നു. ഏറെ നേരം വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമില്ലതത്തെ തുടർന്ന് ജീവനക്കാർ തിരികെ പോവുകയും അര മണിക്കൂർ കഴിഞ്ഞ് ജീവനക്കാർ ദമ്പതികളെ വീണ്ടും വിളിച്ചുനോക്കുകയും ചെയ്തു.

കോട്ടേജിന് പുറത്ത് കുടുംബത്തിന്റെ ചെരിപ്പുകൾ കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ ഉച്ചയോടെ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ ഉടൻ മടിക്കേരി റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്ന് അകത്തുകയറുകയും വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടി കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL