11:08am 01 July 2024
NEWS
ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലിദ്വീപിലെ വനിതാ മന്ത്രിയേയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു

27/06/2024  08:04 PM IST
nila
ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലിദ്വീപിലെ വനിതാ മന്ത്രിയേയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു

പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലിദ്വീപിലെ വനിതാ മന്ത്രിയേയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെയും അവരുടെ രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. ഷംനാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

മാലിദ്വീപിൽ മന്ത്രവാദം കുറ്റമല്ല. എന്നാൽ ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. മാലിദ്വീപിൽ വ്യാപകമായി മന്ത്രവാദം നടക്കുന്നുണ്ട്. തങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കാനും എതിരാളികൾക്ക് ദോഷം വരുത്താനുമാണിത്. ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ് ഇപ്പോൾ അറസ്റ്റിലായ മന്ത്രി ഷംനാസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD