10:46am 08 July 2024
NEWS
കോൺ​ഗ്രസിന്റെ പ്രധാനമന്ത്രി മുഖം ആരാകുമെന്ന് വ്യക്തമാക്കി ശശി തരൂർ

17/10/2023  10:48 AM IST
nila
കോൺ​ഗ്രസിന്റെ പ്രധാനമന്ത്രി മുഖം ആരാകുമെന്ന് വ്യക്തമാക്കി ശശി തരൂർ
HIGHLIGHTS

അപ്രതീക്ഷിത തോൽവിയാണ് പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നതെന്ന് തരൂർ പറഞ്ഞു. 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ കോൺ​ഗ്രസുകാരനായിരിക്കും പ്രധാനമന്ത്രിയെന്ന സൂചനയാണ് തരൂർ നൽകുന്നത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് തരൂർ വ്യക്തമാക്കി.

അപ്രതീക്ഷിത തോൽവിയാണ് പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നതെന്ന് തരൂർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ട്.  ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL