12:22pm 08 July 2024
NEWS
അതിന് അമിത് ഷാ ആരാണ്? രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ

06/01/2023  06:47 PM IST
nila
അതിന് അമിത് ഷാ ആരാണ്? രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ
HIGHLIGHTS

ആഭ്യന്തര മന്ത്രിയുടെ ജോലി രാജ്യസുരക്ഷ ഉറപ്പിക്കലാണെന്നും ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും കോൺ​ഗ്രസ് അധ്യക്ഷൻ പറഞ്ഞു. 

ന്യൂഡൽഹി: രാമക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന ചോദ്യവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെ. ആഭ്യന്തര മന്ത്രിയുടെ ജോലി രാജ്യസുരക്ഷ ഉറപ്പിക്കലാണെന്നും ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും കോൺ​ഗ്രസ് അധ്യക്ഷൻ പറഞ്ഞു. രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഖാർ​ഗെയുടെ വിമർശനം. 

2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. രാമക്ഷേത്രത്തിന്റെ നിർമ്മാണം തടയാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ത്രിപുരയിലെ രഥയാത്രയിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഖാർഗെ രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL