12:27pm 08 July 2024
NEWS
ആൾമാറാട്ടം നടത്തി വിവാഹം നടത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ
13/12/2022  01:41 PM IST
shilpa.s.k
ആൾമാറാട്ടം നടത്തി വിവാഹം നടത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ
HIGHLIGHTS

നിർബന്ധിത മതംമാറ്റം, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ന്യൂഡൽഹി: ആൾമാറാട്ടവും തെറ്റിദ്ധരിപ്പിക്കലും നടത്തി വിവാഹിതനാകാൻ ശ്രമിച്ചയാളെ വിവഹത്തലേന്ന് പൊലീസ് പിടിയിൽ. ഹസീൻ സെയ്ഫി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പേരിൽ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. 

തിങ്കളാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ നിർബന്ധിത മതംമാറ്റം, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഗ്രേറ്റർ നോയിഡയിലെ ദാദ്രിയിൽ കഴിയവെയാണ് പെൺകുട്ടിയും യുവാവും പരിചയപ്പെടുന്നത്. പെൺകുട്ടിക്ക് ജോലി നഷ്ടമായപ്പോൾ ഇയാൾ സഹായവുമായി വരുകയും പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കി വാടക ഫ്ലാറ്റിലേക്ക് മാറിത്താമസിക്കുകയും ചെയ്തു. ഇവർ ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ പ്രതി വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു.

എന്നാൽ വിവാഹത്തലേന്നാണ് പറ്റിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. യുവാവും യുവതിയും വീട്ടിലില്ലാത്ത സമയത്ത് യുവാവിന്റെ പിതാവ് ശക്കീൽ സെയ്ഫി മകനെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയതോടെയാണ് പുറത്തുവരുന്നത്. അയൽക്കാർ ഫ്ലാറ്റിൽ താമസിക്കുന്നത് ആശിഷ് എന്നയാളാണെന്ന് ഇയാളെ അറിയിക്കുകയും അത് ആശിഷ് അല്ലെന്നും തന്റെ മകൻ ഹസീനാണെന്നും പിതാവ് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ഈ വിവരമറിഞ്ഞ യുവതി വിവാഹത്തിൽ നിന്ന് പിൻമാറുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL