11:55am 08 July 2024
NEWS
കാവേരിവിധി: പ്രതിഷേധം കടുക്കുന്നു; നാളെ മണ്ട്യ ബന്ദ്
22/09/2023  11:11 AM IST
വിഷ്ണുമംഗലം കുമാർ
കാവേരിവിധി:  പ്രതിഷേധം കടുക്കുന്നു; നാളെ മണ്ട്യ ബന്ദ്
HIGHLIGHTS

"മഴക്കുറവ് ഉൾപ്പെടെയുള്ള എല്ലാഘടകങ്ങളും സൂക്ഷമായി വിലയിരുത്തിയാണ് CWMA  തീരുമാനമെടുത്തത്.

ബെംഗളൂരു: മഴയുടെ അഭാവത്തിൽ കടുത്ത ജലക്കുറവ് അനുഭവപ്പെടുന്ന 'ദുരിതവർഷ'ത്തിലും സെക്കന്റിൽ  5000 ഘനയടി കാവേരിവെള്ളം പതിനഞ്ചുദിവസത്തേക്ക് കർണാടകം തമിഴ്നാടിനു വിട്ടുനൽകണമെന്നാണ്  CWRC   യുടെ ശുപാർശപ്രകാരം CWMA ഉത്തരവിട്ടത്‌ .അതിലിടപെടാൻ സുപ്രീംകോടതി കൂട്ടാക്കാത്തത് കർണാടകത്തിലെ കാവേരിതടത്തിൽ കർഷകപ്രതിഷേധം ശക്തിപ്പെടാൻ കാരണമായിരിക്കയാണ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ്‌ നരസിംഹ,പ്രശാന്ത്കുമാർ മിശ്ര എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ്‌ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുടെ വാദവും കേന്ദ്രത്തിന്റെ വിശദീകരണവും കേട്ടശേഷം  CWMAയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചത്. "മഴക്കുറവ് ഉൾപ്പെടെയുള്ള എല്ലാഘടകങ്ങളും സൂക്ഷമായി വിലയിരുത്തിയാണ് CWMA  തീരുമാനമെടുത്തത്. വിദഗ്ദ്ധരുടെ അഭിപ്രായവും അവർ തേടിയിരുന്നു. പതിനഞ്ചുദിവസത്തിലൊരിക്കൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുമുണ്ട്. അതിനാൽ ഞങ്ങൾ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ല"  പ്രത്യേക ബെഞ്ച്‌ വിലയിരുത്തി.സുപ്രീംകോടതിയുടെ പരാമർശം വന്നതോടെ കാവേരിമേഖലയിലെ പലറോഡുകളും കർഷകർ ഉപരോധിച്ചു. കെആർഎസ് ഡാമിനു ചുറ്റും സുരക്ഷ  കർശനമാക്കിയിരുന്നു. അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഇരുപത്തിരണ്ടു കർഷകരെ അറസ്റ്റുചെയ്തുനീക്കി. വിവിധ കർഷകസംഘങ്ങളുടെ കൂട്ടായ്‌മ നാളെ മണ്ട്യ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഈ മാസം ഇരുപത്തെട്ടുവരെയാണ് നിലവിലെ ഉത്തരവുപ്രകാരം വെള്ളം വിട്ടുനൽകേണ്ടത്‌.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL