07:12am 03 July 2024
NEWS
ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് ഓഫീസിലെ സർവേയർ വിജിലൻസ് പിടിയിൽ

03/06/2024  04:10 PM IST
nila
ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് ഓഫീസിലെ സർവേയർ വിജിലൻസ് പിടിയിൽ

പാലക്കാട്: ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് ഓഫീസിലെ സർവേയർ വിജിലൻസ് പിടിയിൽ. മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ സർവേയറായ പി.സി. രാമദാസാണ് അറസ്റ്റിലായത്. പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് 40,000 രൂപ പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്.

ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സർവേയർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചിറക്കൽപ്പടിഭാഗത്തുനിന്നാണ് സർവേയറെ കസ്റ്റഡിയിലെടുത്തത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad