09:38am 01 July 2024
NEWS
തിരുവനന്തപുരത്ത് വൻ തീപിടുത്തം
25/06/2024  06:26 AM IST
nila
തിരുവനന്തപുരത്ത് വൻ തീപിടുത്തം

തിരുവന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഫാക്ടറിയുടെ ​ഗോഡൗണിൽ വൻ തീപിടുത്തം. കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.  തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. തീപിടിത്തമുണ്ടായ ​ഗോഡൗണിന് തൊട്ടടുത്തായി പെട്രോൾ പമ്പും ടൈറ്റാനിയം ഫാക്ടറിയുമുണ്ട് എന്നത് സംഭവത്തിന്റെ ​ഗൗരവം വർധിപ്പിക്കുന്നു. ഇവിടേക്ക് തീ പടരാതിരിക്കാനും ഫയർഫോഴ്സ് സംഘം ജാ​ഗ്രത പുലർത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram