12:47pm 05 July 2024
NEWS
ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണു കൊല്ലം സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു
30/12/2023  04:27 PM IST
web desk
ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണു കൊല്ലം സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു
HIGHLIGHTS

കാല്‍ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം

പത്തനംതിട്ട തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.


കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോണിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. കാല്‍ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta