10:41am 01 July 2024
NEWS
മൈക്രോസോഫ്റ്റിന് നേരേ റഷ്യൻ ഹാക്കർമാരുടെ ആക്രമണം

28/06/2024  05:44 PM IST
nila
മൈക്രോസോഫ്റ്റിന് നേരേ റഷ്യൻ ഹാക്കർമാരുടെ ആക്രമണം

വാഷിങ്ടൺ: മൈക്രോസോഫ്റ്റിന് നേരേ റഷ്യൻ ഹാക്കർമാരുടെ ആക്രമണം. ഉപയോക്താക്കളുടെ ഇന്റേണൽ സംവിധാനങ്ങളിൽ ഹാക്കർമാർ നുഴഞ്ഞു കയറിയെന്ന് കമ്പനി വ്യക്തമാക്കി. കോർപ്പറേറ്റ് ഉപയോക്താക്കളെയാണ് ഹാക്കിങ് ബാധിച്ചത്. ഏതെല്ലാം വിവരങ്ങളാണ് ഹാക്കർമാർ കൈക്കലാക്കിയതെന്നും ഉപയോക്താക്കളെ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. 

 ജനുവരിയിലും സമാനമായ ആക്രമണം നടന്നിരുന്നുവെന്നും കമ്പനി പറയുന്നു. മൈക്രോസഫ്റ്റ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ നിന്നുള്ള രേഖകളും അന്ന് ഹാക്കർമാർ മോഷ്ടിച്ചിരുന്നു. എത്രപേരെയാണ് ഹാക്കിങ് ബാധിച്ചത് എന്നും എത്ര ഇമെയിലുകൾ മോഷ്ടിക്കപ്പെടുവെന്നും മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD