07:25am 29 June 2024
NEWS
Middle Class ജീവിതപ്രശ്നങ്ങളുമായി സ്ത്രീകളുടെ Midlife Crisis; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
23/06/2024  11:40 PM IST
അജയ്കുമാർ
Middle Class ജീവിതപ്രശ്നങ്ങളുമായി സ്ത്രീകളുടെ Midlife Crisis; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാൽപ്പത് വയസ്സിൽ പലതരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഒരേസമയം നിർവ്വഹിക്കേണ്ട നിർബന്ധം ഒരു സ്ത്രീക്ക് ഉണ്ടാവുന്നു. midlife crisis എന്ന് വിശേഷിപ്പിക്കുന്ന middle class  ജീവിതപ്രശ്‌നങ്ങളിലേക്ക് അവൾ തള്ളപ്പെടുന്നു. നാൽപ്പത് വയസ്സ് അടുക്കുംതോറും നമ്മളെ നമ്മൾ തന്നെ സ്വയം ശ്രദ്ധിക്കണമെന്നതോടൊപ്പം, നമ്മുടെ കുടുംബത്തേയും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാൽ സ്വന്തം കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടാവുന്നു. ഇത് നല്ലതല്ല. തന്റെ കുടുംബം ലോകമായി കരുതുന്ന സ്ത്രീക്ക് ഭർത്താവ്, മാതാപിതാക്കൾ, അമ്മായിയമ്മ, അമ്മായി അപ്പൻ, മക്കൾ എന്നിങ്ങനെ കുടുംബത്തോടുള്ള ഉത്തരവാദിത്വം 40 ൽ ഏറുന്നു. ഈ കാലത്ത് പാലിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ചില കാര്യങ്ങളെക്കുറിച്ച് നിർദ്ദേശം നൽകുകയാണ് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലെ ഡോ. കവിതാസുന്ദരം.

പാലിക്കേണ്ട കാര്യങ്ങൾ...

* മെനോപസ് എന്ന ഒടുവിലത്തെ ആർത്തവ കാലഘട്ടങ്ങളിൽ ശാരീരികവും മാനസികവുമായി ഒരു സ്ത്രീയിൽ പല മാറ്റങ്ങളുണ്ടായി ഒട്ടേറെ വെല്ലുവിളികളെ അവൾക്ക് നേരിടേണ്ടി വരുന്നു.

* ടൈം മാനേജ്‌മെന്റ് കൃത്യമായി പിന്തുടർന്നാൽ, നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധചെലുത്താനാവും. കുടുംബത്തിൽ എല്ലാവരും ജോലികൾ പങ്കിട്ട് എടുക്കുന്ന ശീലം വളർത്തിയെടുക്കണം.

* സമയത്തിന് ആഹാരം കഴിക്കുന്നതും പ്രത്യേകിച്ച് ആരോഗ്യകരമായ ആഹാരങ്ങൾ കഴിക്കുന്നതും നിർബന്ധമാക്കേണ്ട പ്രായമാണ് നാൽപ്പത് വയസ്സ്.

* രാവിലെ സൂര്യപ്രകാശം കൊള്ളേണ്ടത് അത്യാവശ്യമാണ്.

* കൂട്ടുകാരികളുമായി സമയം ചെലവിടുന്നതും അയൽപക്കക്കാരുമായി ഇടപഴകുന്നതും മനസ്സിന്റെ പിരിമുറുക്കത്തിന് അയവ് നൽകും.

* Positive Thinking പല വെല്ലുവിളികളേയും പ്രതിസന്ധികളേയും വളരെ ലാഘവത്തോടെ നേരിടാനുള്ള ധൈര്യം പകരും.

* മക്കളുടെ ഉന്നതവിദ്യാഭ്യാസം, കോളേജ്, വിവാഹം എന്നിങ്ങനെ പല അവസ്ഥകളേയും കൈകാര്യം ചെയ്യേണ്ട പ്രായമാണിത്. സാമ്പത്തികബുദ്ധിമുട്ടുകളെ അതിജീവിക്കാൻ, ആവശ്യമുള്ള ചെലവുകൾ എന്തെന്നും അനാവശ്യ ചെലവുകൾ എന്തെന്നും വേർതിരിച്ച് അതിനനുസരിച്ച് വീട്ടിലെ ബഡ്ജറ്റ് തിട്ടപ്പെടുത്തുക.

* വർഷത്തിലൊരിക്കൽ ശരീരം മുഴുവൻ മെഡിക്കൽ ചെക്കപ്പ് നടത്തുക. അതിലുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദത്തിന്റെ അളവ് എന്നിവ മനസ്സിലാക്കി അതിനനുസരിച്ച് നിങ്ങളുടെ ഭക്ഷണശീലവും ചിട്ടപ്പെടുത്തുക.

* മക്കൾ വിദേശത്ത് താമസമാവുക, വിവാഹിതരായി പോവുക, അല്ലെങ്കിൽ ഭർത്താവ് ജോലിത്തിരക്കുകളിൽ വ്യാപൃതനാവുക എന്നീ കാരണങ്ങളാൽ ചില സ്ത്രീകൾ ഒറ്റപ്പെടുന്നു. ഇത് ഒരുതരം ഡിപ്രഷനിലേക്ക് അവരെ കൊണ്ടുചെന്ന് എത്തിക്കും. സംഗീതം, കലാപരിപാടികൾ, വായന, സാമൂഹ്യസേവനം എന്നിത്യാദികളിൽ സമയം ചെലവിടുന്നത് മാനസിക സമ്മർദ്ദത്തിന് ഒരു പരിഹാരമാവും.

* ഈ പ്രായത്തിൽ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. നാൽപ്പതിൽ സ്ത്രീകൾക്ക് പെട്ടെന്ന് വിളർച്ച(അനീമിയ) ഉണ്ടാവും. അനീമയയ്ക്ക് കാരണങ്ങൾ പലതാണ്. തുടക്കത്തിൽതന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുക.

* നാൽപ്പതുകളിൽ ആണ്ടിലൊരിക്കൽ Abdominal (അടിവയറ്) scanning ചെയ്യുന്നത് ഗർഭപാത്രരോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുവാനും Mammogram  എന്ന സ്തന പരിശോധന കാൻസറുണ്ടോ എന്നറിയാനും, നേത്രപരിശോധനയും ആവശ്യമാണ്.

* ഈസ്‌ട്രോജന്റെ കുറവുകാരണം Bone Densityക്ക് വ്യതിയാനം ഉണ്ടാവും. അതുകാരണം Osteoprosis അതിന്റെ ഫലമായി മുട്ടുകളിൽ വേദന, തേയ്മാനം, നീര് എന്നിവ അനുഭവപ്പെടും. അവയും പരിശോധനയിലൂടെ അറിയാം.

* കഴിയുന്നതും ദിവസം വീട്ടിൽ തന്നെ അൽപ്പനേരം വ്യായാമം ചെയ്യുക. നിങ്ങളെ എപ്പോഴും ഉത്സാഹവതിയാക്കാൻ ഇത് സഹായിക്കും.

ഉപേക്ഷിക്കേണ്ടവ

* ഇന്നത്തെ സാഹചര്യത്തിൽ ഒരു കുടുംബത്തിന്റെ ആവശ്യകതകൾ പൂർത്തീകരിക്കാൻ വേണ്ടി പല കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ജോലിക്ക് പോകുവാൻ നിർബന്ധിതരാവുന്നു. ഇതിനിടെ മിക്കവാറും സ്ത്രീകൾ തങ്ങളുടെ ശാരീരികമായ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഗൗനിക്കാറേയില്ല. ഈ സ്വഭാവം മാറ്റണം.

* പൊണ്ണത്തടിയോ, തടികൂടുതലോ ഉണ്ടെങ്കിൽ ജങ്ക് ഫുഡ് പാടെ ഒഴിവാക്കണം.

* കുടുംബാംഗങ്ങൾക്ക് വേണ്ടി ആഹാരം പാചകം ചെയ്ത ശേഷം സമയക്കുറവ് കാരണം താൻ ആഹാരം കഴിക്കാതെ ജോലിക്ക് പോകുന്ന ശീലം മാറ്റണം.

* പലരും ആഡംബര ജീവിതം ആഗ്രഹിക്കുന്നു. അതുകാരണം ക്രെഡിറ്റ് കാർഡ്, ലോൺ എന്നിവയാൽ അനാവശ്യ ചെലവുകൾ ചെയ്ത് പിന്നീട് അത് അടച്ചുതീർക്കുവാനായി ബദ്ധപ്പെടുന്നു. അതുകാരണം മാനസികമായ പിരിമുറുക്കം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുക എന്നീ രോഗങ്ങൾക്ക് വിധേയരാകേണ്ടിവരും.

* 40 വയസ്സ് രക്തസമ്മർദ്ദം, കൊഴുപ്പ്, പ്രമേഹം എന്നീ രോഗങ്ങൾ എത്തിനോക്കുന്ന പ്രായമാണ്. ഈ രോഗങ്ങൾക്ക് ചേരാത്ത ആഹാരങ്ങൾ കഴിക്കരുത്.

* ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം. ഓർക്കുക 40 വരെ നമ്മൾ പറയുന്നത് ശരീരം കേൾക്കും. 40 നുശേഷം ശരീരം പറയുന്നത് നമ്മൾ അനുസരിക്കണം.

* സ്വയം ചികിത്സ പാടില്ല. ഗൂഗിൾ വൈദ്യത്തെ ആശ്രയിക്കരുത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM