10:34am 08 July 2024
NEWS
"പാൽ വിതരണം മുടങ്ങില്ല, പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ല" ഉറപ്പ് നൽകി മന്ത്രി ജെ.ചിഞ്ചുറാണി
22/09/2023  11:32 AM IST
web desk
പാൽ വിതരണം മുടങ്ങില്ല, പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ല
HIGHLIGHTS

പാൽ വിതരണം നിർത്തിയ ഉടനെ തന്നെ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി

കുടിശിക അടക്കാത്തത് മൂലം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ നിർത്തുമെന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്നും പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്നും ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.


പാൽ വിതരണം നിർത്തിയ ഉടനെ തന്നെ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാൽ മുടങ്ങാതെ തന്നെ മെഡിക്കൽ കോളജിൽ വിതരണം ചെയ്യുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, 1 കോടി 19 ലക്ഷം രൂപയാണ് കുടിശികയുള്ളത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിച്ചിട്ടില്ലാത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റിന്റെ 1,000 പാക്കറ്റുകളാണ് ദിവസവും വിതരണം ചെയ്തുവരുന്നത്.


മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നുവെന്നും എന്നാൽ കത്തിന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതെ തുടർന്നാണ് കഴിഞ്ഞ ദിവസം മിൽമ നടപടി എടുത്തത്. മുൻപ് വിതരണം ചെയ്തിരുന്ന ബ്രെഡ് വിതരണവും മെഡിക്കൽ കോളജിൽ ഇപ്പോൾ ലഭിക്കുന്നില്ല.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram