01:52pm 05 July 2024
NEWS
'തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ഭക്തരെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നു... പിന്നിൽ യുഡിഎഫും സംഘപരിവാറും'
26/12/2023  09:28 AM IST
web desk
'തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ഭക്തരെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നു... പിന്നിൽ യുഡിഎഫും സംഘപരിവാറും'
HIGHLIGHTS

വിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ശ്രമം നടക്കുന്നതായും ഹൈക്കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട് എന്നും മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. 

ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിൽ യുഡിഎഫും സംഘപരിവാറും ആകാം. ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ശ്രമം നടക്കുന്നതായും ഹൈക്കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'തനിക്കും മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന ഭക്തരെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നു. ചിലർക്ക് ഇംഗ്ലീഷിൽ എഴുതിക്കൊടുത്താണ് മുദ്രാവാക്യം വിളിപ്പിക്കുന്നത്. എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കാനാണ് പൊലീസിന് നൽകിയ നിർദേശം. തൃശൂർ പൂരത്തെ വരെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഹിന്ദു വിശ്വാസങ്ങളെ ചൂഷണം ചെയ്യാൻ രാജ്യത്താകെ ശ്രമം നടക്കുന്നു'.. മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta