12:14pm 26 June 2024
NEWS
തുടർച്ചയായ രണ്ടാം ദിവസവും പാലക്കാടും തൃശ്ശൂരും ഭൂചലനം
16/06/2024  08:39 AM IST
nila
തുടർച്ചയായ രണ്ടാം ദിവസവും പാലക്കാടും തൃശ്ശൂരും ഭൂചലനം

തൃശ്ശൂർ: തൃശ്ശൂരും പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് രണ്ടു ജില്ലകളിലും ഭൂചലനം അനുഭവപ്പെടുന്നത്. ഇന്നു പുലർച്ചെയാണ് സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനമുണ്ടായത്. തൃശ്ശൂരിൽ കുന്നംകുളം, കേച്ചേരി, ചൂണ്ടൽ ഉൾപ്പെടെയുള്ള ഭാഗത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്. തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് തുടങ്ങിയിടങ്ങളിലാണ് പാലക്കാട്ട് പ്രകമ്പനം അനുഭവപ്പെട്ടത്.

ഇന്നലെ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം  ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകൾ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. എന്നാൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA