11:37am 08 July 2024
NEWS
ഡീപ് ഫേക്ക് വീഡിയോ: ''വലിയ ആശങ്ക സൃഷ്ടിക്കുന്നു, മുന്നറിയിപ്പ് നൽകാൻ ChatGpt ടീമിനോട് ആവശ്യപ്പെട്ടു''; മോദി
17/11/2023  01:58 PM IST
web desk
ഡീപ് ഫേക്ക് വീഡിയോ: ''വലിയ ആശങ്ക സൃഷ്ടിക്കുന്നു, മുന്നറിയിപ്പ് നൽകാൻ ChatGpt ടീമിനോട് ആവശ്യപ്പെട്ടു''; മോദി
HIGHLIGHTS

മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രശ്‌നകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെയായി പ്രമുഖ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൂടുതലായി പ്രചരിക്കുന്നതിനെ തുടർന്നാണ് മോദി ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.


ഡീപ്ഫേക്ക് വീഡിയോകൾ തടയുവാനും അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും ChatGpt ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിൽ ഇരകളായവർ പോലീസിൽ പരാതി നൽകാനും ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങൾ പ്രകാരം നൽകിയിരിക്കുന്ന പരിഹാരങ്ങൾ പ്രയോജനപ്പെടുത്താനും കേന്ദ്രം ഉപദേശിച്ചു.

സർക്കാർ, പൗരന്മാരുടെയും ഇത്തരം ഉള്ളടക്കം ലക്ഷ്യമിടുന്ന നമ്മുടെ കുട്ടികളെയും സ്ത്രീകളെയും സുരക്ഷയും വിശ്വാസവും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശക്തമായ പിഴ- 1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു .


നടി രശ്മിക മന്ദാനയുടെയും കത്രീന കൈഫിൻ്റെയും ഡീപ്പ് ഫേക്ക് വീഡിയോകളാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം  ബോളിവുഡ് താരം കജോളിന്റെയും മോർഫ് ചെയ്ത മുഖങ്ങളുള്ള ഡീപ്ഫേക്ക് വീഡിയോകൾ പുറത്തുവന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL