09:21am 08 July 2024
NEWS
ആഹാരത്തിനായി ഖജനാവിൽ കൈവെക്കാതെ നരേന്ദ്രമോദി
31/08/2022  06:52 PM IST
NILA
ആഹാരത്തിനായി ഖജനാവിൽ കൈവെക്കാതെ നരേന്ദ്രമോദി
HIGHLIGHTS

സ്വന്തം ആഹാരചെലവുകൾ വഹിക്കുന്നത് മോദി തന്നെയാണെന്നും ഖജനാവിൽ നിന്നും ഇതിനായി പണം ഈടാക്കാറില്ലെന്നുമാണ് വിവരാവകാശ രേഖയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹാരം കഴിക്കുന്നത് സ്വന്തം പണം ഉപയോ​ഗിച്ച്. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിവരാവകാശ രേഖയിലാണ് മോദി ആഹാര ചെലവുകൾക്കായി സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള പണമാണ് വിനിയോ​ഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നത്.

സ്വന്തം ആഹാരചെലവുകൾ വഹിക്കുന്നത് മോദി തന്നെയാണെന്നും ഖജനാവിൽ നിന്നും ഇതിനായി പണം ഈടാക്കാറില്ലെന്നുമാണ് വിവരാവകാശ രേഖയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. പി എം ഒ സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് ആണ് വെളിപ്പെടുത്തൽ നടത്തിയത്.

പ്രധാനമന്ത്രിയുടെ വസതിയായ പി എം ആവാസ് സംരക്ഷിക്കുന്നത് കേന്ദ്ര പൊതുമരാമത്ത് വകുപ്പും വാഹനങ്ങളുടെ സംരക്ഷണചുമതലയുള്ളത് പ്രത്യേക സുരക്ഷാ സംഘത്തിനുമാണ്. (എസ് പി ജി). പ്രധാനമന്ത്രിയുടെ ശമ്പളം സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ചട്ടങ്ങൾ വ്യക്തമാക്കി കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

രണ്ട് ലക്ഷം രൂപയാണ് മോദിയുടെ ശമ്പളമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഭിക്കുന്ന ശമ്പളത്തിൽ ഭൂരിഭാഗവും ബാങ്കുകളിൽ സേവിംഗ്‌സ് അക്കൗണ്ടുകളായും സ്ഥിര നിക്ഷേപങ്ങളായുമാണ് മോദി സൂക്ഷിക്കുന്നത്. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ, എൽ ടി ഇൻഫ്രാസ്‌ച്രക്ചർ ബോണ്ട് എന്നിവയിലാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി ഇതുവരെയും സ്ഥലങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 3.07 കോടി രൂപയാണ് മോദിയുടെ സമ്പാദ്യത്തിന്റെ മൂല്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL