10:34am 08 July 2024
NEWS
മുഹമ്മദ് ഷമി ബിജെപിയിലേക്ക്?
27/11/2023  08:01 AM IST
nila
മുഹമ്മദ് ഷമി ബിജെപിയിലേക്ക്?
HIGHLIGHTS

ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം

ലഖ്നൗ: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന താരമാണ് മുഹമ്മദ് ഷമി. ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡ്രസിം​ഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതും വലിയ വാർത്തയായിരുന്നു. പാർട്ടി പ്രവേശനം സംബന്ധിച്ച് മുഹമ്മദ് ഷമിയുമായി ബി.ജെ.പി ദേശീയ നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. 

ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ജന്മനാടായ അംറോഹയിൽ നിന്ന് മത്സരിപ്പിയ്ക്കാനാണ് നീക്കം. അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL