07:03am 03 July 2024
NEWS
സ്വർണം വാങ്ങാനുള്ള പാൻകാർഡ് പരിധി വെട്ടിക്കുറച്ചേക്കും
29/06/2024  10:42 AM IST
nila
സ്വർണം വാങ്ങാനുള്ള പാൻകാർഡ് പരിധി വെട്ടിക്കുറച്ചേക്കും

കൊച്ചി: സ്വർണം വാങ്ങാനുള്ള പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. വരുന്ന ബജറ്റിൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പാൻകാർഡ് പരിധി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നത്. 

നിലവിൽ സ്വർണം വാങ്ങുമ്പോൾ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകൾ പണമായിത്തന്നെ നൽകാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും. ഇതോടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL