12:09pm 08 July 2024
NEWS
കാസർകോട് ആറം​ഗ സംഘത്തിന് നേരേ സദാചാര ആക്രമണം

24/07/2023  10:30 AM IST
nila
കാസർകോട് ആറം​ഗ സംഘത്തിന് നേരേ സദാചാര ആക്രമണം
HIGHLIGHTS

അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരാണ് അറസ്റ്റിലായത്.

 

കാസർകോട്: ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ ആറം​ഗ സംഘത്തിന് നേരേ സദാചാര ആക്രമണം. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം. മൂന്നു പെൺകുട്ടികൾ അടക്കമുള്ള സംഘത്തെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരാണ് അറസ്റ്റിലായത്.

 മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു സുഹൃത് സംഘം. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. അറസ്റ്റിലായവർക്കെതിരെ തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod