07:02am 03 July 2024
NEWS
കെഎസ്ആർടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കൂടുതൽ ഇലക്ട്രിക് ബസുകളെത്തും
05/12/2022  09:19 PM IST
nila
കെഎസ്ആർടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കൂടുതൽ ഇലക്ട്രിക് ബസുകളെത്തും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകളെത്തും. അടുത്ത മാസത്തോടെ പത്ത് ബസുകൾ കൂടി എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ 40 ബസുകളാണ് സിറ്റി സർക്കുലർ സർവീസിനായുള്ളത്. കിഴക്കേകോട്ട സിറ്റി യൂണിറ്റിൽ ഒരേസമയം നാല് ബസുകൾക്ക് അതിവേഗം ചാർജ് ചെയ്യാവുന്ന സബ്‌സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. 

നാല് ബസുകൾ ഒരേസമയം ഒരു ചാർജിങ് ഗൺ ഉപയോഗിച്ച് സ്ലോ ചാർജിങ്ങും രണ്ട് ഗൺ ഉപയോഗിച്ച് 45 മിനിറ്റ് അതിവേഗ ചാർജിങ്ങും ചെയ്യാനാകുന്ന രീതിയിലാണ് ചാർജ്ജിം​ഗ് സ്റ്റേഷൻ സജ്ജമാക്കിയിട്ടുള്ളത്. രാത്രി സമയത്താകും സ്ലോ ചാർജിങ് ചെയ്യുക. പകൽ സമയം അതിവേഗം ചാർജും ചെയ്യാൻ സാധിക്കും.വികാസ് ഭവൻ, പേരൂർക്കട, തിരുവനന്തപുരം സെൻട്രൽ, പാപ്പനംകോട് സെന്റർ വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിലും താത്കാലിക ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram