11:40am 05 July 2024
NEWS
ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യക്കാരൻ ആരാണ്? നോക്കാം...
30/12/2023  02:49 PM IST
web desk
ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യക്കാരൻ ആരാണ്? നോക്കാം...
HIGHLIGHTS

ഏവരുടെയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ആദ്യ പത്തിൽ പോലും ഇടം പിടിക്കാത്തത് ആശ്ചര്യകരമാണ്

ഈ വർഷത്തെ വിടപറയുമ്പോൾ, 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യാക്കാരൻ ആരാണെന്ന് അറിയിയാനുള്ള സമയമാണിത്. ഏവരുടെയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ആദ്യ പത്തിൽ പോലും ഇടം പിടിക്കാത്തത് ആശ്ചര്യകരമാണ്. 

ചാർട്ടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് താരം കിയാര അദ്വാനിയാണ്. ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള വിവാഹമാണ് അദ്വാനിയുടെ പ്രശസ്തി ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത്. വിവാഹത്തിന് ശേഷം ഈ ദമ്പതികൾ ഇന്ത്യക്കാരുടെ മനം കവർന്നിരിക്കുകയാണ്.

തൊട്ടുപിന്നിൽ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐ‌പി‌എൽ) ഗുജറാത്ത് ടൈറ്റൻസിനും ദേശീയ ടീമിനുമായി മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കവരാൻ ഗില്ലിന് സാധിച്ചു. 

ഇന്ത്യൻ വംശജനായ ന്യൂസിലൻഡ് ക്രിക്കറ്റ് താരം രച്ചിൻ രവീന്ദ്രയാണ് 3ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രചിൻ്റെ പേരിന് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡുമായും സച്ചിൻ ടെണ്ടുൽക്കറുമായും ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഈ ഊഹാപോഹങ്ങൾ പിന്നീട് ക്രിക്കറ്റ് താരത്തിന്റെ പിതാവ് നിഷേധിച്ചിരുന്നു. തുടർന്ന് താരത്തിൻ്റെ പേരിന് പിന്നിലെ രസകരമായ കഥയ്ക്ക് വിരാമമിട്ടു.

2023 ഐസിസി ലോകകപ്പിൽ ഉടനീളം അസാധാരണ പ്രകടനത്തിലൂടെ മായാത്ത മുദ്ര പതിപ്പിച്ച സ്റ്റാർ ഇന്ത്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയാണ് 4ാം സ്ഥാനം നേടിയത്.  ബിഗ് ബോസ് OTT യുടെ രണ്ടാം സീസണിലെ വിജയിയും ജനപ്രിയ യൂട്യൂബറുമായ എൽവിഷ് യാദവാണ് 5ാം സ്ഥാനത്ത്.

നടൻ സിദ്ധാർത്ഥ് മൽഹോത്ര, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ, ഫുട്‌ബോൾ ഐക്കൺ ഡേവിഡ് ബെക്കാം, ഇന്ത്യൻ മധ്യനിര താരം സൂര്യകുമാർ യാദവ്, ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് എന്നിവരാണ് ആദ്യ പത്തിലെ ബാക്കി താരങ്ങൾ. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL