08:10am 08 July 2024
NEWS
ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും അച്ഛനും ജീവനൊടുക്കി
01/12/2023  08:54 AM IST
web desk
ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും അച്ഛനും ജീവനൊടുക്കി
HIGHLIGHTS

സമാന രീതിയിലുള്ള സംഭവങ്ങൾ അടുത്തിടെയായി കൂടിവരികയാണ്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. ആലപ്പുഴ തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. സമാന രീതിയിലുള്ള സംഭവങ്ങൾ അടുത്തിടെയായി കൂടിവരികയാണ്.

രണ്ടാഴ്ച മുമ്പ് കോട്ടയത്ത് 3ാം ക്ലാസുകാരനായ മകനായ ശിവഹരി(9) കൊന്ന് കെട്ടിത്തൂക്കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തിരുന്നു. മീനടം വട്ടുകളത്തിൽ ബിനു (48)വിനെ മൊബൈൽ വാങ്ങാൻ എടുത്ത വായ്‌പയുടെ കുടിശിക ആവശ്യപ്പെട്ട് നിരന്തരം സ്വകാര്യ കമ്പനി ജീവനക്കാർ ശല്യപ്പെടുത്തിയിരുന്നു. ഇതിൻ്റെ സമ്മർദവും വിഷമവും കാരണമാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


കൂടാതെ കഴിഞ്ഞ മാസം ആലപ്പുഴ മാന്നാറിൽ 4 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തിരുന്നു. സൈമൺ- സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha