09:28am 08 July 2024
NEWS
കോവളത്ത് അമ്മായിയമ്മയും മരുമകനും ജീവനൊടുക്കിയ നിലയിൽ

04/07/2024  12:11 PM IST
nila
കോവളത്ത് അമ്മായിയമ്മയും മരുമകനും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: കോവളത്ത് അമ്മായിയമ്മയും മരുമകനും ജീവനൊടുക്കിയ നിലയിൽ.  കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ താമസിക്കുന്ന ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 

സാബുലാലിന്റെ ഭാര്യ ഒരു മാസം മുൻപ് മരിച്ചിരുന്നു. അർബുദബാധിതയായി ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം. ഇതിനു ശേഷം സാബു ലാലും ശ്യാമളയും കടുത്ത വിഷമത്തിലായിരുന്നുവെന്ന് പറയുന്നു. തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവർ വിഷം കഴിച്ചിരുന്നതായാണ് പ്രാഥമിക വിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram