11:42am 08 July 2024
NEWS
മോദി സമർത്ഥനായ ഇവന്റ് മാനേജരെന്ന് ജയറാം രമേശ്
02/12/2022  04:14 PM IST
nila
മോദി സമർത്ഥനായ ഇവന്റ് മാനേജരെന്ന് ജയറാം രമേശ്
HIGHLIGHTS

ജി 20 പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് ശേഷം ഒരു രാജ്യവും ഒരു നാടകം അവതരിപ്പിച്ചിട്ടില്ല

ന്യൂഡൽഹി: മോദി സമർത്ഥനായ ഇവന്റ് മാനേജരെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ജി20 രാജ്യങ്ങളുടെ അധ്യക്ഷപദവി ഇന്ത്യക്ക് ലഭിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളെ പരിഹസിച്ചാണ് ജയറാം രമേശ് രം​ഗത്തെത്തിയത്. ജി20 അധ്യക്ഷപദം സംബന്ധിച്ച് ബിജെപി നടത്തുന്നത് 'ഹൈ വോൾട്ടേജ് നാടകം' ആണെന്നും ജയറാം രമേശ് ട്വിറ്റർ കുറിപ്പിൽ ആരോപിക്കുന്നു. 

'ജി20യുടെ പ്രസിഡൻസി ഭ്രമണപരമാണ്, ഇന്ത്യയുടെ പ്രസിഡൻസി അനിവാര്യമായിരുന്നു. യുഎസ്എ, യുകെ, കാനഡ, ദക്ഷിണ കൊറിയ, ഫ്രാൻസ്, മെക്സിക്കോ, റഷ്യ, ഓസ്ട്രേലിയ, തുർക്കി, ചൈന, ജർമ്മനി, അർജന്റീന, ജപ്പാൻ, സൗദി അറേബ്യ, ഇറ്റലി, ഇന്തോനേഷ്യ എന്നിവരായിരുന്നു ജി20യുടെ മുൻ പ്രസിഡന്റുമാർ, 'കോൺഗ്രസ് നേതാവ് പറഞ്ഞു.

ജി 20 പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് ശേഷം ഒരു രാജ്യവും ഒരു നാടകം അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യ ഒരു വർഷത്തേക്ക് ജി 20 യുടെ പ്രസിഡന്റാകുന്നത് പോലെ ഈ രാജ്യങ്ങളും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇവരൊന്നും തന്നെ ഉയർന്ന വോൾട്ടേജ് നാടകം അവതരിപ്പിച്ചില്ല. 2014ൽ ഗാന്ധിനഗറിൽ എൽ കെ അദ്വാനി പറഞ്ഞത് ഞാൻ ഓർക്കുന്നു-മോദിയെ മിടുക്കനായ ഇവന്റ് മാനേജർ എന്നാണ് അദ്ദേഹം വിളിച്ചത്, ജി20യെ ചുറ്റിപ്പറ്റി നടക്കുന്നതും അതുതന്നെയാണ്' ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL