12:32pm 08 July 2024
NEWS
വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ, ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും; മന്ത്രി മുഹമ്മദ് റിയാസ്
21/12/2023  09:25 AM IST
web desk
വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ, ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും; മന്ത്രി മുഹമ്മദ് റിയാസ്
HIGHLIGHTS

നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറുമെന്നും മന്ത്രി പറഞ്ഞു

സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവേന്നും വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ ആണെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും. 

നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറുമെന്നും മന്ത്രി പറഞ്ഞു. രണ്ടരക്കൊല്ലം കാലം പ്രതിപക്ഷ നേതാവ് എന്തൊക്കെ പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെറിവിളിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. 

സെക്രട്ടറിയേറ്റിൽ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസ് വാഹനം അക്രമിക്കുന്നു. സമരത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനല്‍ അംഗങ്ങളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നു. അവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കാറില്‍ കൊണ്ടുപോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിവ് വ്യക്തിപരമായി പല പ്രശ്‌നങ്ങളും ഉണ്ടാകും. പാർട്ടിയിൽ തന്നെ അദ്ദേഹം ഒറ്റപ്പെടുകയാണ് എന്നും റിയാസ് പറഞ്ഞു.  

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





Thiruvananthapuram