01:47pm 05 July 2024
NEWS
'കാലാവസ്ഥയുടെ പ്രത്യേകത കണ്ട് റോഡിൽ പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുകയാണ്'; സിനിമാ പരസ്യ വിവാദത്തിൽ മന്ത്രി റിയാസ്
11/08/2022  03:33 PM IST
Maya
'കാലാവസ്ഥയുടെ പ്രത്യേകത കണ്ട് റോഡിൽ പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുകയാണ്'; സിനിമാ പരസ്യ വിവാദത്തിൽ മന്ത്രി റിയാസ്
HIGHLIGHTS

വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി 

കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.

വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയിൽ തന്നെ എടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.

'സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച്‌ അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച്‌ സിനിമകളിൽ ട്രോളുകൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ സംബന്ധിച്ച്‌ കേരളത്തിന്റെ ദീർഘകാലമായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിന്റെയും അഭിപ്രായം. റോഡുകൾ നന്നാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 

ഒന്നാമതായി ശരിയായ ‌ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എന്നാലേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത്തെത് കാലാവസ്ഥയുടെ പ്രശ്നമാണ്. മൂന്നാമതായി തെറ്റായ പ്രവണതകളാണ്. അങ്ങനെ പറഞ്ഞാൽ റോഡിൽ ചെലവഴിക്കേണ്ട പണം ചെലവഴിക്കപ്പെടാതെ പോകുക. അത് വച്ചുപൊറുപ്പിക്കാൻ പറ്റാത്ത ഒന്നാണ്. അതിന് ഒരു കൂട്ടുക്കെട്ട് ഉണ്ടാകുന്നു. അതിനോട് സന്ധി ചെയ്യുന്നവരല്ല സർക്കാർ. കാലാവസ്ഥയുടെ പ്രത്യേകത കണ്ട് പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താൻ പറ്റുമെന്നാണ് നോക്കുന്നത്. വിമർശനവും നിർദേശങ്ങളും ഏത് നിലയിൽ നിന്നും സ്വീകരിക്കും.'- മന്ത്രി റിയാസ് പ്രതികരിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA