09:36am 08 July 2024
NEWS
'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം'; വിനീത് ശ്രീനിവാസൻ ചിത്രത്തിന് വിമർശനം
22/10/2022  08:29 PM IST
maya
'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം'; വിനീത് ശ്രീനിവാസൻ ചിത്രത്തിന് വിമർശനം
HIGHLIGHTS

"കൊള്ളാം മോനെ ആ അച്ഛൻ ചിലപ്പോൾ ഇതൊക്കെ കണ്ടു പൊട്ടികരയുന്നുണ്ടാവും."

വിനീത് ശ്രീനിവാസൻ നായകനാകുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്' എന്ന സിനിമയുടെ പുതിയ പോസ്റ്റർ വിവാദത്തിൽ.സിനിമയുടെ ഫേസ്ബുക്ക് പേജിൽ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം' എന്ന ക്യാപ്ഷനിൽ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനങ്ങളുയർന്നത്. ചിത്രത്തിന്റെ ക്യാപ്ഷനെതിരെയാണ് കമന്റുകളേറെയും.

"നിന്നെയൊക്കെ ഒരു അഡ്വ. ആക്കാൻ ആ മനുഷ്യൻ എത്ര വിയർപ്പൊഴുക്കിയിട്ടുണ്ടാവും എന്നിട്ടും ചത്തു എന്ന് പറയാൻ കാണിച്ച ആ ചീഞ്ഞ മനസ്സുണ്ടല്ലോ. നല്ലത് മാത്രം വരട്ടെ." , "കൊള്ളാം മോനെ ആ അച്ഛൻ ചിലപ്പോൾ ഇതൊക്കെ കണ്ടു പൊട്ടികരയുന്നുണ്ടാവും." , "സ്വന്തം പിതാവ് ചത്തു പോയി. പട്ടിയും പൂച്ചയുമാണ് പരാമർശനം എന്ന് തോന്നും. എന്തൊരു ബഹുമാനം. എത്ര നല്ല ഭാഷ" , "മകൻ എന്ന നിലക്കു കുറച്ചൂടെ നല്ല ഭാഷയിൽ പറയാമായിരുന്നു", എന്നെല്ലാമാണ് കമന്റുകൾ.

എന്നാൽ വിനീത് ശ്രീനിവാസൻ മുൻപ് ചെയ്ത തരം സിനിമയല്ലെന്നും വിനീത് ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല സിനിമയിലേതെന്ന് സംവിധായകൻ വിശദമാക്കി. കുറച്ച്‌ വില്ലൻ സ്വഭാവങ്ങളുണ്ട്, അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചിലത് ഞാൻ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷെ അത് ആളുകളിൽ അമർഷമുണ്ടാക്കിയേക്കാം. എന്റെ രീതികൾ വെച്ച്‌ നോക്കുമ്പോൾ ഞാൻ ചെയ്യുന്നതിൽ ആളുകൾക്ക് ഏറ്റവും കുറവ് നീരസമുണ്ടാക്കിയേക്കാവുന്ന കഥയാകും ഇത്, എന്റെ ആദ്യ ചിത്രം. വിനീതിന് കഥാപാത്രമാകാൻ ബുദ്ധിമുട്ടുണ്ടായില്ല. കാരണം തന്റെ സേഫ്സോണിന് പുറത്ത് അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. പക്ഷെ ആശയപരമായി അദ്ദേഹത്തിന് ചില എതിർപ്പുകൾ ഉണ്ട്,' അഭിനവ് സുന്ദർ നായക് പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA