10:21am 08 July 2024
NEWS
സർക്കാർ ഓഫീസിലെ റീൽസ്: ജീവനക്കാർ വിശദീകരണം നൽകി

03/07/2024  04:13 PM IST
nila
സർക്കാർ ഓഫീസിലെ റീൽസ്: ജീവനക്കാർ വിശദീകരണം നൽകി

പത്തനംതിട്ട: സർക്കാർ ഓഫിസിൽവച്ച് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ. തിരുവല്ല നഗരസഭയിലെ കാരണംകാണിക്കൽ നോട്ടീസ് ലഭിച്ച ഒൻപത് ജീവനക്കാരാണ് സീനിയർ സൂപ്രണ്ടിന് വിശദീകരണം നൽകിയത്. നഗരസഭാ സെക്രട്ടറി അവധിയിലായതിനാലാണ് സീനിയർ സൂപ്രണ്ടിന് വിശദീകരണം നൽകിയത്. ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഞയറാഴ്ച്ചയും ഇവർ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. 

ഓഫിസ് സമയത്ത് ഓഫിസിനുള്ളിൽ റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കൈപ്പറ്റി 3 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിൽ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta