11:30am 08 July 2024
NEWS
മൂന്നാറിൽ കാറിന്റെ ഡോറിലിരുന്നുള്ള യുവാവിന്റെയും പെൺകുട്ടിയുടെയും കാർ യാത്രയിൽ ഇടപെട്ട് എംവിഡി

03/06/2024  04:05 PM IST
nila
മൂന്നാറിൽ കാറിന്റെ ഡോറിലിരുന്നുള്ള യുവാവിന്റെയും പെൺകുട്ടിയുടെയും കാർ യാത്രയിൽ ഇടപെട്ട് എംവിഡി

മൂന്നാറിൽ കാറിന്റെ ഡോറിലിരുന്നുള്ള യുവാവിന്റെയും പെൺകുട്ടിയുടെയും കാർ യാത്രയിൽ ഇടപെട്ട് എംവിഡി.  ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. കൊല്ലം ​രജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്തിയതായും ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

മൂന്നാർ ഗ്യാപ് റോഡിലാണ് അപകടകരമായരീതിയിൽ യുവാക്കൾ കാർ യാത്ര നടത്തിയത്. കാറിന്റെ ഡോറിലിരുന്ന് തലയും ഉടലും പുറത്തിട്ട് പെൺകുട്ടിയും യുവാവും കാറിൽ യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനൊപ്പം റോഡിലെ മറ്റുവാഹനങ്ങൾക്ക് സൈഡ് നൽകാതെയും എതിർദിശയിലൂടെ വളവുകൾ തിരിയുന്നതും ദൃശ്യങ്ങളിൽ കാണാം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki