11:36am 05 July 2024
NEWS
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം മസ്‌കറ്റിൽ തിരിച്ചിറക്കി
29/10/2022  07:59 PM IST
nila
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം മസ്‌കറ്റിൽ തിരിച്ചിറക്കി
HIGHLIGHTS

മസ്‌കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.

 

മസ്ക്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. മസ്‌കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്.

 ഒമാൻ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 മസ്‌കറ്റ്- തിരുവനന്തപുരം വിമാനം വൈകിട്ട് 3.30നാണ് പുറപ്പെട്ടത്. രാവിലെ ഏഴ് മണി മുതൽ തന്നെ യാത്രക്കാർ വിമാനത്താവളത്തിലെ ഒമ്പതാം ഗേറ്റിൽ എത്തിയിരുന്നു. എന്നാൽ യാതൊരു വിശദീകരണവും നൽകാതെ പുറപ്പെടുന്ന സമയം 3.30ന് ആണെന്ന് അറിയിക്കുകയായിരുന്നു. യാത്രക്കാർക്ക് നൽകിയ ബോർഡിങ് പാസിലും സമയം 10.30 ആയിരിക്കുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF