08:59am 08 July 2024
NEWS
ഏകീകൃത സിവിൽ കോഡിനെതിരെ നിയമപോരാട്ടത്തിന് മുസ്ലീം ലീ​ഗും മുസ്ലീം മത സംഘടനകളും
04/07/2023  07:21 PM IST
nila
ഏകീകൃത സിവിൽ കോഡിനെതിരെ നിയമപോരാട്ടത്തിന് മുസ്ലീം ലീ​ഗും മുസ്ലീം മത സംഘടനകളും
HIGHLIGHTS

എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ നിയമപോരാട്ടത്തിന് മുസ്ലീം ലീ​ഗും മുസ്ലീം മത സംഘടനകളും. തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ല ഏകീകൃത സിവിൽ കോഡെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം മത സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിക്ക് ശേഷമാണ് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാമെന്നും യോ​ഗത്തിൽ ധാരണയായിട്ടുണ്ട്. 

എപി സമസ്ത, ഇ കെ സമസ്ത, കെഎൻഎം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണെന്ന് യോ​ഗം വിലയിരുത്തി. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കെണിയിൽ വീഴരുതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിർദേശം. സിപിഐഎം ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചർച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കൾ മറുപടി നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA