11:40am 05 July 2024
NEWS
സിപിഎമ്മിന്റേത് കുറുക്കൻ നയമാണെന്ന് കെ സുധാകരൻ

09/07/2023  04:04 PM IST
nila
 സിപിഎമ്മിന്റേത് കുറുക്കൻ നയമാണെന്ന് കെ സുധാകരൻ
HIGHLIGHTS

മുസ്ലീം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം

കണ്ണൂർ: സിപിഎം ക്ഷണം നിരസിച്ച മുസ്ലീം ലീ​ഗ് തീരുമാനത്തിൽ സന്തോഷം മറച്ചുവെക്കാതെ കോൺ​ഗ്രസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീ​ഗ് തീരുമാനത്തിൽ സന്തോഷമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ലീ​ഗിന്റെ വികാര വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്നും മുസ്ലീം ലീ​ഗ് കോൺ​ഗ്രസ് വിട്ടുപോകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎമ്മിനെതിരെയും കെ സുധാകരൻ രൂക്ഷ വിമർശനമാണ് നടത്തിയത്. സിപിഎമ്മിന്റേത് കുറുക്കൻ നയമാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ആ കെണിയിൽ ലീ​ഗ് വീണില്ലെന്നും ലീ​ഗിന്റെ തീരുമാനം സ്വാ​ഗതാർഹമാണെന്നും കെ സുധാകരൻ പറഞ്ഞു. ഏകീകൃ സിവിൽ കോഡിനെതിരെ കോൺഗ്രസ് ജനസദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur