02:06pm 05 July 2024
NEWS
പോരാളി ഷാജി ഇടതുപക്ഷക്കാരനെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തുവരണമെന്ന് എം വി ജയരാജൻ

13/06/2024  04:39 PM IST
nila
പോരാളി ഷാജി ഇടതുപക്ഷക്കാരനെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തുവരണമെന്ന് എം വി ജയരാജൻ

കണ്ണൂർ: സോഷ്യൽ മീഡിയയിലെ പോരാളി ഷാജി ഇടതുപക്ഷക്കാരനെങ്കിൽ ഒളിച്ചിരിക്കാതെ പുറത്തുവരണമെന്ന് എം വി ജയരാജൻ.  പോരാളി ഷാജി എന്ന പേരിൽ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടെന്നും അതിൽ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിർത്തുന്നത് എന്നറിയില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം’’– ജയരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur