01:58pm 05 July 2024
NEWS
നാഗേഷ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: പ്രതീക്ഷയോടെ കേരളം ഇന്നു ( ഡിസംബര്‍ 18) കളത്തില്‍
18/12/2023  10:05 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാഗേഷ്  ക്രിക്കറ്റ്  ടൂര്‍ണമെന്റ്: പ്രതീക്ഷയോടെ കേരളം ഇന്നു ( ഡിസംബര്‍ 18)  കളത്തില്‍

കൊച്ചി: പരിമിതികള്‍ ഉള്‍ക്കരുത്തില്‍ മറികടന്നു കിരീടനേട്ടത്തോടെ പുതുചരിത്രം കുറിക്കാന്‍ കാഴ്ചപരിമിതരുടെ നാഗേഷ് ട്രോഫി ക്രിക്കറ്റ്  ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ ആതിഥേയരായ കേരളം ഇന്ന് (ഡിസംബര്‍ 18) ആദ്യ മത്സരത്തിനിറങ്ങും. ബിഹാര്‍ ആണ് എതിരാളികള്‍.

ടൂര്‍ണമെന്റ് ആറാം പതിപ്പില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ഈമാസം 22 വരെയാണ് നടക്കുന്നത്. കേരളം  19ന് ഒഡീഷയെയും 20ന്  ഉത്തര്‍ പ്രദേശിനെയും  21ന്  ഝാര്‍ഖണ്ഡിനെയും നേരിടും. 

അനന്തു ശശികുമാര്‍ ക്യാപ്റ്റനും എന്‍ കെ വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റേത്. എം വേണുഗോപാല്‍ , എ വി ബിനീഷ്, ജിബിന്‍ പ്രകാശ്, കെ ബി സായന്ത്, എ മനീഷ്, സച്ചിന്‍ തുളസീധരന്‍, എസ് ശൈലാജ്, സി കെ സദക്കത്തുല്‍ അന്‍വര്‍, എ മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് കമാല്‍, കെ എം ജിനീഷ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. റിസര്‍വ്വ് താരങ്ങള്‍: കെ ശിവകുമാര്‍, ഇ ബി ഇസ്മായില്‍, ഷാഹുല്‍ ഹമീദ്,  കെ അബ്ദുള്‍ മുനാസ്, കെ പി അബ്ദുല്‍ റഹ്‌മാന്‍. മൊത്തം 28 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍  ഗ്രൂപ്പ് മത്സരങ്ങള്‍ ആറു സംസ്ഥാനങ്ങളിലായാണ് നടക്കുന്നത്. 

ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലസ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമംഗം മിന്നുമണി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിഎബികെ ചെയര്‍മാന്‍ രജനീഷ് ഹെന്റി, ജനറല്‍ സെക്രട്ടറി കെ ആര്‍ അനില്‍കുമാര്‍, നാഗേഷ് ട്രോഫി ചെയര്‍മാനും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി  ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ നോര്‍ത്ത് സോണ്‍ സെക്രട്ടറി യോഗേഷ് തനേജ, ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സര്‍മാരായ നാവിയോ ഷിപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജയ് തമ്പി എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam