11:51am 08 July 2024
NEWS
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
27/10/2023  04:53 PM IST
web desk
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
HIGHLIGHTS

 കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ സജ്ജമാക്കിയത്

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി. ഇതുവഴി രാജ്യത്തെ യുവ തലമുറയ്ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള്‍ സജ്ജമാക്കിയത്. ഡല്‍ഹിയില്‍ നടന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

2ജി കാലത്ത് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് 4ജി വ്യാപിച്ചു എന്നാല്‍ അതിന്റെ പേരില്‍ ഞങ്ങള്‍ക്ക് യാതൊരു കളങ്കവുമേറ്റില്ല. 6ജി സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കും എന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. 

ഐഐടികള്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5ജി ലാബുകള്‍ നിര്‍മിച്ചിട്ടുണ്ട്. നമ്മള്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുക മാത്രമല്ല. 6ജി സാങ്കേതിക വിദ്യയിലെ നേതാക്കളാകാനുള്ള ദിശയില്‍ സഞ്ചരിക്കുക കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL