11:35am 08 July 2024
NEWS
ഡിസംബറിൽ 6 ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
18/11/2023  08:58 AM IST
web desk
ഡിസംബറിൽ 6 ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
HIGHLIGHTS

ഡിസംബർ 4 മുതൽ 11 വരെ പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു

ഡൽഹി: രാജ്യവ്യാപകമായി ഡിസംബർ 4 മുതൽ 11 വരെ പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് എഇബിഇഎ അറിയിച്ചിരിക്കുന്നത്. ഓരോ ബാങ്കിലെയും തൊഴിലാളികൾ ഈ 6 ദിവസവും വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്ന പ്രധാന ആവശ്യത്തെ തുടർന്നാണ് പണിമുടക്കുന്നത്. സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. നവംബർ 13ന് മിന്നൽ പണിമുടക്ക് നടത്താൻ നിശ്ച‌‌യിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL