09:01am 08 July 2024
NEWS
പ്രധാനമന്ത്രിയുടെ അനു​ഗ്രഹം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
07/12/2022  06:36 PM IST
nila
പ്രധാനമന്ത്രിയുടെ അനു​ഗ്രഹം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
HIGHLIGHTS

രാഷ്ട്രീയം ഇന്നുവരെയായിരുന്നു. ഇനി മുതൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അനു​ഗ്രഹം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയെ മികച്ചതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം വേണമെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ അധികാരം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഞങ്ങൾക്ക് കേന്ദ്രത്തിന്റെ സഹകരണം ആവശ്യമാണ്, ഡൽഹിയെ മികച്ചതാക്കാൻ ഞങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ആവശ്യമാണ്, അഴിമതിയുടെ ഭരണം അവസാനിപ്പിക്കാൻ' ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നിഷേധാത്മക രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്' അരവിന്ദ് കെജ്രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യ തലസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാമെന്നും അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്തു. 

'എല്ലാ സ്ഥാനാർത്ഥികളോടും എല്ലാ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുന്നു, രാഷ്ട്രീയം ഇന്നുവരെയായിരുന്നു. ഇനി മുതൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. എഎപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബിജെപിയോടും കോൺഗ്രസിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇപ്പോൾ ബിജെപി കൗൺസിലറല്ല. നിങ്ങൾ ഡൽഹിയിലെ കൗൺസിലർമാരാണ്' അരവിന്ദ് കെജ്രിവാൾ പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL