09:15am 08 July 2024
NEWS
ചർച്ച പരാജയം, റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്
05/07/2024  11:15 AM IST
സണ്ണി ലൂക്കോസ്
ചർച്ച പരാജയം, റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം  :  ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നതിന് മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ സമവായം ആയില്ല.

ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനിച്ചു..

ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും.

റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ 10ാം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

എന്നാൽ ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണ് പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ പ്രധാനമായും മുന്നോട്ട് വെച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA