11:56am 08 July 2024
NEWS
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു
19/05/2024  02:18 PM IST
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള  രാത്രി യാത്ര ഇന്ന് (മെയ് 19 ) മുതൽ റെഡ് , ഓറഞ്ച് അലെർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട്  ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. 

 ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ , ജലാശയങ്ങൾ എന്നിവയുമായി  ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ  നിയന്ത്രണങ്ങൾ  ഏര്‍പെടുത്തുന്നതിനും  വിനോദസഞ്ചാര വകുപ്പ്‌ , ഡിടിപിസി , ഹൈഡല്‍ ടുറിസം , വനം വകുപ്പ്‌ , കെ എസ്‌ ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക്ചുമതല  നൽകി.  ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. റിസോര്‍ട്ടുകള്‍ , ഹോംസ്റ്റേകള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി  കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki