12:26pm 08 July 2024
NEWS
നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ച് പോസ്റ്റർ

14/01/2023  06:04 PM IST
nila
നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ച് പോസ്റ്റർ
HIGHLIGHTS

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് സൂചിപ്പിക്കുന്നവയാണ് പോസ്റ്ററുകൾ. 

പട്ന: നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ രാമനായും കൃഷ്ണനായും ചിത്രീകരിക്കുന്ന പോസ്റ്ററിലാണ് മോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചിരിക്കുന്നത്. 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് സൂചിപ്പിക്കുന്നവയാണ് പോസ്റ്ററുകൾ. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സൂചിപ്പിക്കാനാണ് പോസ്റ്ററുകളിൽ ഹിന്ദു പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചിരിക്കുന്നത്. ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും  ശ്രീകൃഷ്ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്റ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്റ്ററിന്റെ അവസാന ഭാഗം. 

പോസ്റ്ററിനെ അപലപിച്ച് ബിജെപി രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി 2034 വരെ അധികാരത്തിലുണ്ടാകുമെന്നും ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാനാവില്ലെന്നും ബിജെപി വക്താവ് നവൽ കിഷോർ യാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL