07:37am 03 July 2024
NEWS
രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ

31/12/2022  09:09 PM IST
nila
രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ
HIGHLIGHTS

പ്രധാനമന്ത്രി പദത്തിനായി താന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. 

പാറ്റ്‌ന: വരുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാർ നീക്കം നടത്തുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി പദത്തിനായി താൻ അവകാശവാദം ഉന്നയിക്കില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. 

"തങ്ങൾക്ക് അതിൽ യാതൊരു പ്രശ്‌നവുമില്ല, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ച് എല്ലാത്തിനും തീരുമാനമെടുക്കും."- രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിന് ജനതാദൾ (യുണൈറ്റഡ്) പിന്തുണ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിതീഷ് കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയായിരിക്കും എന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കമൽ നാഥിന്റെ പ്രസ്താവന വലിയതോതിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL