07:07am 03 July 2024
NEWS
ഉപരാഷ്ട്രപതി ഖത്തറിൽ: നോർക്ക ഡയറക്ടർ ജെ കെ മേനോനുമായി ചർച്ച നടത്തി
07/06/2022  02:59 PM IST
റഫീക്ക് വടക്കേകാട്
ഉപരാഷ്ട്രപതി ഖത്തറിൽ: നോർക്ക ഡയറക്ടർ ജെ കെ മേനോനുമായി ചർച്ച നടത്തി
HIGHLIGHTS

ഖത്തറിലെ ഇന്ത്യന്‍ പ്രവാസ സമൂഹത്തെ സംബന്ധിച്ചുള്ള വിഷയങ്ങളിലും, ഖത്തറിലെ ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച കാര്യങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു. 

ഖത്തറിൽ ഔദ്യാഗിക സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയാ നായിഡുവുമായി എബിഎന്‍ കോര്‍പ്പറേഷന്‍ ചേയര്‍മാനും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ കൂടികാഴ്ച്ച നടത്തി.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസ സമൂഹത്തെ സംബന്ധിച്ചുള്ള വിഷയങ്ങളിലും, ഖത്തറിലെ ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച കാര്യങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് ഏറ്റവും സുരക്ഷിത രാജ്യമാണ് ഖത്തര്‍. പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ, ആദരവ്, തുടങ്ങിയ കാര്യങ്ങളില്‍ സന്തോഷവാനാണെന്നും ജെ.കെ.മേനോന്‍ ഉപരാഷട്രപതിയെ അറിയിച്ചു. ഇന്ത്യ ഖത്തറുമായി നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് കഴിയട്ടെയെന്ന് ജെ.കെ.മേനോന്‍ ആശംസിച്ചു.

ഉപരാഷ്ട്രപതിയൊടൊപ്പം എത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാര്‍, പാർലമെന്റ് അംഗങ്ങളായ- ശ്രീ സുശീൽ കുമാർ മോദി (രാജ്യ സഭ), ശ്രീ വിജയ് പാൽ സിംഗ് തോമർ (രാജ്യ സഭ), ശ്രീ പി. രവീന്ദ്രനാഥ് (ലോക് സഭ) എന്നിവരെയും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെക്ക് ജെ.കെ മേനോന്‍ സ്വാഗതം ചെയ്തു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം, വാണിജ്യ വ്യാപാര ബന്ധം എന്നിവ ചര്‍ച്ചചെയാനും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ്ദം മെച്ചപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MATTU PRADHANA VARTHAKAL