10:27am 08 July 2024
NEWS
ചീട്ടുകൊട്ടാരം തകർന്ന് വീഴുകയാണ് ഇപ്പോൾ; അദാനിക്കെതിരെ പ്രശാന്ത് ഭൂഷൺ
30/01/2023  12:32 PM IST
Veena
  ചീട്ടുകൊട്ടാരം തകർന്ന് വീഴുകയാണ് ഇപ്പോൾ; അദാനിക്കെതിരെ പ്രശാന്ത് ഭൂഷൺ
HIGHLIGHTS

കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഓഹരി വിപണിയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു.

 ഡൽഹി: മോദി എങ്ങനെയാണ് അദാനിക്ക് 1000 ഏക്കർ ഭൂമിയും 10,000 കോടി രൂപയും സമ്മാനമായി നൽകിയതെന്ന് ഒൻപത് വർഷങ്ങൾക്ക് മുൻപ് രാഹുൽ ​ഗാന്ധി വിശദീകരിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ. കഴിഞ്ഞ 9 വർഷത്തിനിടയിൽ രാജ്യത്തിന്റെ ഖജനാവുകൾ, എൽഐസി, ബാങ്കുകൾ തുടങ്ങിയവ ഉപയോഗിച്ചും സാമ്പത്തിക കൃത്രിമം അനുവദിച്ചും അദാനിയെ  വളർത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോഴിതാ  ചീട്ടുകൊട്ടാരം തകർന്ന് വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഓഹരി വിപണിയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് 10.73 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിയില്‍ നാലുലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL