09:33pm 02 July 2024
NEWS
യുവതി എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു
05/07/2023  06:31 PM IST
nila
യുവതി എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു
HIGHLIGHTS

സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭുവനേശ്വർ: യുവതി എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഖുന്തയിലാണ് സംഭവം. കരാമി മുർമു എന്ന സ്ത്രീയാണ് കുഞ്ഞിനെ പണം വാങ്ങി മറ്റൊരു ദമ്പതികൾക്ക് നൽകിയത്. രണ്ടാം തവണയും പെൺകുഞ്ഞ് ജനിച്ചതോടെയാണ് യുവതി കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കരാമിയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളും ഇടനില നിന്ന അയൽക്കാരനുമാണ് അറസ്റ്റിലായത്. കരാമിയുടെ ഭർത്താവ് തമിഴ്നാട്ടിൽ കൂലിപ്പണിക്കാരനാണ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഇതിൽ 8 മാസം പ്രായമുള്ള ഇളയ മകളെയാണ് കരാമി 800 രൂപയ്ക്ക് വിറ്റത്. ഭർത്താവ് അറിയാതെയാണ് മകളെ വിറ്റതെന്നും പൊലീസ് പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL