07:10am 29 June 2024
NEWS
സാനിയ മിർസ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുമോ? വ്യക്തത വരുത്തി പിതാവ്

21/06/2024  12:53 PM IST
nila
സാനിയ മിർസ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുമോ? വ്യക്തത വരുത്തി പിതാവ്

ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസ വീണ്ടും വിവാ​​ഹിതയാകുന്നെന്ന വാർത്തകളോട് പ്രതികരിച്ച് സാനിയയുടെ പിതാവ്. ഇന്ത്യൻ  പേസ് ബോളർ മുഹമ്മദ് ഷമി സാനിയയെ വിവാഹം കഴിച്ചെന്ന വാർത്തകൾ വെറും അസംബന്ധമാണെന്ന് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ വെളിപ്പെടുത്തി.  ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സാനിയയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെ നിരവധി ആരാധകർ ഇവർക്ക് ആശംസ നേരുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനൽ ടെന്നിസ് താരമാണ് സാനിയ മിർസ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് അവരുടെ മുൻ ഭർത്താവ്. 2010 ഏപ്രിലിൽ‌ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വർഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം അറിയിച്ചത്. 2018ൽ ജനിച്ച ഇസാൻ ഇവരുടെ മകനാണ്. നിലവിൽ സാനിയയ്ക്കൊപ്പമാണ് ഇസാനുള്ളത്. മുഹമ്മദ് ഷമി, ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞു കഴിയുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS