11:54pm 18 July 2024
NEWS
മരണവും തുടർക്കഥയാകുന്നു; മലപ്പുറത്ത് ആശങ്കയായി മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു
12/05/2024  10:45 AM IST
nila
മരണവും തുടർക്കഥയാകുന്നു; മലപ്പുറത്ത് ആശങ്കയായി മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത് ആശങ്കയാകുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി സക്കീർ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതോടെ ആരോ​ഗ്യനില ​ഗുരുതരമാകുകയായിരുന്നു. 

ഈ വർഷം ഇതുവരെ ഏഴുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചത്. ഈ മാസം മാത്രം മഞ്ഞപ്പിത്ത ബാധയെ തുടർന്ന് രണ്ടുപേരാണ് ജില്ലയിൽ മരിച്ചത്. ചാലിയാർ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചിരുന്നു. ജനുവരി മുതൽ 3180 ലേറെ പേർക്ക് രോഗലക്ഷണം കണ്ടുപിടിച്ചിരുന്നു. 1032 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram