02:00pm 08 July 2024
NEWS
കേരളത്തിലെ കർഷകർക്ക് ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ അവസരം
18/12/2022  07:15 PM IST
nila
കേരളത്തിലെ കർഷകർക്ക്  ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ അവസരം
HIGHLIGHTS

നാളെ മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക്  ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ അവസരം. സംസ്ഥാന കൃഷിവകുപ്പാണ് കർഷകർക്ക് ഇസ്രയേൽ സന്ദർശിക്കാൻ അവസരമൊരുക്കുന്നത്. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകർക്കാണ് പഠനയാത്രയ്ക്ക് അവസരം ലഭിക്കുക. പരമാവധി 20 കർഷകരെ ഇസ്രയേലിൽ അയച്ച് അവിടുത്തെ കൃഷിരീതികൾ പഠിപ്പിക്കും.

ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in )മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻഗണന മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. നാളെ മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA