11:21am 08 July 2024
NEWS
മുന്നണിയുടെ പുതിയ പേര് സംബന്ധിച്ച് പ്രതിപക്ഷത്ത് അസ്വാരസ്യം
19/07/2023  12:51 PM IST
nila
മുന്നണിയുടെ പുതിയ പേര് സംബന്ധിച്ച് പ്രതിപക്ഷത്ത് അസ്വാരസ്യം
HIGHLIGHTS

ഒരു സഖ്യത്തിന് എങ്ങനെ ഇന്ത്യ എന്ന് പേരിടാന്‍ കഴിയും

ന്യൂഡൽഹി: സഖ്യത്തിന്റെ പുതിയ പേര് സംബന്ധിച്ച് പ്രതിപക്ഷത്ത് അസ്വാരസ്യമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിടുന്നതിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശക്തമായി എതിർത്തുവെന്നാണ് റിപ്പോർട്ട്. സഖ്യത്തിന്റെ പേര് തീരുമാനിക്കുന്നതിന് മുമ്പ് നിതീഷ് കുമാറുമായി കൂടിയാലോചിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിൽ നിന്നും നിതീഷ് കുമാർ നേരത്തേ ഇറങ്ങിയെന്നും അത് അസംതൃപ്തി കാരണമാണെന്നും ബിജെപിയും ആരോപിക്കുന്നു. 

സഖ്യത്തിന്റെ പേരിനെക്കുറിച്ച് കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ലെന്നും പേര് വെളിപ്പെടുത്തിയപ്പോൾ നിതീഷ് കുമാർ ഞെട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. ഒരു സഖ്യത്തിന് എങ്ങനെ ഇന്ത്യ എന്ന് പേരിടാൻ കഴിയുമെന്ന് കൂടിക്കാഴ്ചയിൽ നിതീഷ് കുമാർ ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 'എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുന്നതിൽ നിതീഷ് കുമാറിന്റെ പങ്ക് നിഷേധിക്കാനാവില്ല. എന്നാൽ സഖ്യത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്ത രീതി ജെഡിയുവിന്റെയും ആർജെഡിയുടെയും നേതാക്കളെ ഞെട്ടിച്ചു,' വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL