09:37am 08 July 2024
NEWS
പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംഘട്ട യോ​ഗത്തിന് ഇന്ന് തുടക്കമാകും

17/07/2023  08:09 AM IST
nila
പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംഘട്ട യോ​ഗത്തിന് ഇന്ന് തുടക്കമാകും
HIGHLIGHTS

നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. 

ബെംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള രണ്ടാം ഘട്ട യോ​ഗത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി ബെം​ഗളുരുവിൽ നടക്കുന്ന യോ​ഗത്തിൽ 24 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുക. ഇന്ന് വൈകിട്ട് ആറുമണിക്കാണ് യോ​ഗം ആരംഭിക്കുക. തുടർന്ന് നേതാക്കൾക്കായി കർണാടക മുഖ്യമന്ത്രി അത്താഴവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

ഇടഞ്ഞുനിന്ന ആം ആദ്മിയെ അനുനയിപ്പാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞെന്ന നേട്ടവുമായാണ് പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം ഘട്ട യോ​ഗം ഇന്ന് തുടങ്ങുന്നത്. നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നൽകുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL